photostate

കൊച്ചി: ഇന്റർനെറ്ര് ഡി.ടി.പി ഫോട്ടോസ്റ്റാറ്ര് വർക്കേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.എ) ജില്ലാ കൺവെൻഷൻ കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 10ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. സെൽമബായി അദ്ധ്യക്ഷത വഹിക്കും. സിനിമാ സീരിയൽ താരം നീരജ പിള്ള അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പതിനായിരങ്ങൾ തൊഴിലെടുക്കുന്ന മേഖലയെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. പൊലീസ് പരിശോധനകൾ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചതായി ഐ.ഡി.പി.ഡബ്ല്യു.എ സംസ്ഥാന സെക്രട്ടറി രാജൻ പൈക്കാട്, ജില്ലാ സ്വാഗത സംഘം രക്ഷാധികാരി ഡോ. ഡീക്കൻ ടോണി മേതല എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.