അങ്കമാലി:തപാൽ വകുപ്പും ജനകീയ സമിതി വേങ്ങൂരും സഹകരിച്ച് വേങ്ങൂർ പോസ്റ്റ് ഓഫീസിൽ ആധാർ മേള നടത്തി. 10-ാം വാർഡ് കൗൺസിലർ എ.വി.രഘു ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് കൗൺസിലർ സന്ദീപ് ശങ്കർ, പോസ്റ്റ് മാസ്റ്റർ പൈലി, വേങ്ങൂർ പോസ്റ്റൽ ഡെലിവറിവുമൺ ദിവ്യ പ്രവീൺ, കെ.എസ്. സുപ്രിയ എന്നിവർ സംസാരിച്ചു. അഡ്വ.എസ്. സുരേഷ്, എൻ.മനോജ് എന്നിവർ പദ്ധതികളെ കുറിച്ചു വിശദീകരിച്ചു.