
കൊച്ചി: രാഷ്ട്രീയ ജനതാദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ 75-ാം പിറന്നാൾ ആഘോഷം കൊച്ചിയിൽ നടന്നു. സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ അനു ചാക്കോ സംസ്ഥാന സെക്രട്ടറി ബിജു തേറാട്ടിൽ നിന്ന് മധുരം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് ജോസഫ്, സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് തൊട്ടുങ്കര, ജനറൽ സെക്രട്ടറി എ.ജെ. ഷൈല, യുവ രാഷ്ട്രീയ ജനതാദൾ സെക്രട്ടറി ജനറൽ സുഭാഷ് കാഞ്ഞിരത്തിങ്കൽ, ജനറൽ സെക്രട്ടറി യൂസഫലി മടവൂർ, തൃശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.