
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന 57-ാമത് വിവാഹപൂർവ കൗൺസിലിംഗ് ക്ളാസ് പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധം ഓഡിറ്റോറിയത്തിൽ ടി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ.പി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ കെ.കെ. മാധവൻ സ്വാഗതവും ഭാമ പത്മനാഭൻ നന്ദിയും പറഞ്ഞു. പായിപ്ര ദമനൻ, പാമില സത്യൻ, പി.വി. ശിവദാസ്
എന്നിവർ ആശംസകൾ നേർന്നു. പായിപ്ര ദമനൻ, ദർശന ഷിനോജ്, കെ.കെ. പ്രതാപൻ ശാന്തി, ഡോ. സുരേഷ്, ജിജി വർഗീസ്, അഡ്വ. വിൻസന്റ് ജോസഫ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.