jiju

നെടുമ്പാശേരി: ബൈക്ക് യാത്രക്കാരനായ യുവാവ് ദേശീയപാതയിൽ അത്താണിയിൽവെച്ച് ടൂറിസ്റ്റ് ബസിടിച്ച് മരിച്ചു. കുമ്പളങ്ങി കാളിപ്പറമ്പിൽ ജോബിന്റെ മകൻ ജിജുവാണ് (35) മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട ജിജുവിനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിനെ അങ്കമാലിയിൽ പ്രാർത്ഥനാഗ്രൂപ്പിൽ ആക്കിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അങ്കമാലി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കാർപെന്ററായിരുന്നു. ഭാര്യ: ലിഡിയ. മകൾ: അൻലിൻ. സംസ്കാരം ഇന്ന് രാവിലെ പുത്തൻകുരിശ് സിയോൺസഭ സെമിത്തേരിയിൽ.