കൊച്ചി: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 125 ക്ലബ്ബുകളിലെ പുതിയ ഭാരവാഹികൾക്കുള്ള ദ്വിദിന സെമിനാർ ഡിസ്‌ട്രിക്‌ട് ഗവർണർ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു.

നിയുക്ത ഗവർണർ ഡോ. ജോസഫ് മനോജ്, ഡോ. ബീന രവികുമാർ, അഡ്വ. വി. അമർനാഥ്, അഡ്വ. കുര്യൻ ആന്റണി, പ്രൊഫ. സാംസൻ തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. എ.വി. വാമനകുമാർ, ജയാനന്ദ കിളിക്കാർ, ദാസ് മങ്കിടി, എബ്രഹാം ജോൺ, രാജേഷ് കോളരിക്കൽ, പ്രൊഫ. മോനമ്മ കോക്കാട്, ഡോ. ടി.എ. വർക്കി, സാബു കാരിക്കശേരി, സജി ടി.പി, സി.ജി. ശ്രീകുമാർ, വി.എസ്. ജയേഷ് എന്നിവർ ക്ലാസുകളെടുത്തു.