കാലടി: ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികൾക്ക് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
പുരുഷ വിഭാഗം 80 കിലോഗ്രാമിൽ ഇരട്ട സ്വർണ്ണം നേടിയ ബിരുദ വിദ്യാർത്ഥി ജോയൽ ജോർജിനും സീനിയർ വനിതകളിൽ വെങ്കല മെഡൽ നേടിയ ഷെല്ലി മെറിനുമാണ് സ്വീകരണം ഒരുക്കിയത്. പ്രിൻസിപ്പൽ ഡോ.പ്രീതി നായർ, പ്രൊഫ.കെ.പി.സുനി, പ്രൊഫ.നവീൻ പോൾ,പ്രൊഫ.രാജി രാമകൃഷ്ണൻ, ഡോ.കെ.എ. അനുമോൾ,പ്രൊഫ.ഗൗരി അന്തർജനം, പ്രൊഫ.ജെ.അബിഷ, പ്രൊഫ.ജി.ഗോപിക, ഡോ.സമൃതി അശോകൻ, ഡോ.എം.കെ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.