മൂവാറ്റുപുഴ: ലൈബ്രേറിയൻമാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിന് നിയമ നിർമ്മാണം വേണമെന്ന് ലൈബ്രേറിയൻസ് യൂണിയൻ മൂവാറ്റുപുഴ താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അമ്മിണി രാജു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പി.ഒ .ജയൻ താലൂക്ക് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ജയിസൺ ജോസഫ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ആർ. രഘു, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ എന്നിവർ സംസാരിച്ചു. താലൂക്കിലെ മികച്ച ലൈബ്രേറിയനുള്ള അവാർഡ് ലഭിച്ച റാണി സാബുവിനേയും യൂണിയൻ ഭാരവാഹി സ്ഥാനമൊഴിഞ്ഞ കെ.കെ.പുരുഷോത്തമനേയും പി.ഒ. ജയനേയും ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി പി.ഒ. ജയൻ (രക്ഷാധികാരി), ബിനി മുരളിധരൻ (പ്രസിഡന്റ് ), പി.എൻ. കൃഷ്ണൻ (വൈസ് പ്രസിഡന്റ് ), ജയിംസൺ ജോസഫ് (സെക്രട്ടറി), ടി.പി.സാലി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.