കാലടി: കാഞ്ഞൂർ പുതിയേടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതിയേടം ദീപം ബഡ്‌സ് സ്‌കൂളിൽ സൗജന്യ ബാഗ് വിതരണം നടത്തി. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ഷീജ രാജൻ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് മിനി, ബാങ്ക് ഡയറക്ടർമാരായ എം. ജി.ശ്രീകുമാർ,കെ.കെ.രാജേഷ് കുമാർ, ബാങ്ക് സെക്രട്ടറി പി.എ.കാഞ്ചന, ജിൻസി എന്നിവർ സംസാരിച്ചു.