മൂവാറ്റുപുഴ:എൻ.സി.പിയുടെ 24-ാം വാർഷിക ദിനം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

നഗരസഭയുടെ സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ വിൽ‌സൺ നെടുങ്കല്ലൻ പതാക ഉയർത്തി. ചടങ്ങിൽ ബ്ലോക്ക്‌ കമ്മറ്റി ഭാരവാഹികളായ ആധാരം ജോർജ്, പി.പി.ശശി, ഇ.എം.മത്തായി, മുൻ മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എബ്രഹാം കൂടമ്പിള്ളി എന്നിവർ സംസാരിച്ചു.