കൊച്ചി: മെട്രോ നഗരത്തിന്റെ കവാടമായ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിൽ മിനിസിവിൽ സ്റ്റേഷനും റെയിൽ ബന്ധവും യാഥാർത്ഥ്യമാക്കണമെന്ന് മെട്രോ കൊച്ചി വികസന സമിതി യോഗം ആവശ്യപ്പെട്ടു.
നിർദിഷ്ട പൊലീസ് സ്റ്റേഷൻ, പൂണിത്തുറ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കെ.എസ്.എഫ്.ഇ. ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മൊബിലിറ്റി ഹബിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തണം. പല ഓഫീസുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം ജനങ്ങൾ വളരെയെറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡന്റ് അഡ്വ.എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ.ജോസ് കൊളുത്തുവള്ളി, ജനറൽ സെക്രട്ടറി ടി.ആർ. രാജീവ് മേനോൻ, വൈസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, സെക്രട്ടറി ടി.എൻ. പ്രതാപൻ, ടി.പി. സജീവൻ, ടി.എൻ.ജയൻ, കെ.എൻ. ഗിരീശൻ, സി.എ. സുധാകരൻ, എൻ.വി. സുധീപ് എന്നിവർ സംസാരിച്ചു.