
മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല പ്രസിഡന്റും വനിതാ സാഹിതി മേഖല സെക്രട്ടറിയും മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവും എഴുത്തുകാരിയുമായ കുഞ്ഞുമോൾ ടീച്ചർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി. പൗലോസിന് ചിത്രം കൈമാറി മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ അഡ്വ. പുഷ്പദാസ്, ഡോ. ശ്രീലത വർമ്മ, വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ഡോ. കെ.കെ. സുലേഖ, ജോ. സെക്രട്ടറി ഡോ.ജൂലിയ ഡേവിഡ്, ഡോ. മ്യൂസ് മേരി ജോർജ്, പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ജോൺ ബോസ്കോ, സേവിയർ പുൽപ്പാട്ട്, വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ രവിത ഹരിദാസ്, ശ്രീദേവി കെ. ലാൽ, സിന്ധു ഉല്ലാസ്, ഗായത്രിദേവി, ഡോ. മിനിപ്രിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.