കളമശേരി: കുസാറ്റിൽ നിലനിൽക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങൾ തിരുത്തണമെന്ന് സി.ഐ.ടി.യു ജില്ലാ ജനറൽ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സി.ഐ.ടി.യുവിൽ അംഗത്വമെടുത്തതിന്റെ പേരിൽ 45 ജീവനക്കാരെ പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് ഭരണകാലത്തിറക്കിയ സിൻഡിക്കേറ്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് ഇത്തരം തൊഴിലാളി വിരുദ്ധ ഉത്തരവുകൾ അടിയന്തരമായി പിൻവലിച്ച് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു.
ജനറൽ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി കെ .എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനായി. സെക്രട്ടറി പി. ആർ. മരളീധരൻ അഖിലേന്ത്യാ കൗൺസിൽ അംഗം സി.എൻ. മോഹനൻ, എസ്. ശർമ്മ, ജില്ലാ ജോയിന്റ് സെക്രട്ടറി പി .എം. മുജീബ് റഹ്മാൻ, എ .പി. ലൗലി എന്നിവർ സംസാരിച്ചു.