കാലടി: കാഞ്ഞൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.കെ.പുരുഷോത്തമൻ അനുസ്മരണം നടത്തി.
കെ.എസ്.കെ.ടി.യു. എറണാകുളം ജില്ലാ ജോ. സെക്രട്ടറി ടി.ഐ. ശശി പതാക ഉയർത്തി.
കർഷകത്തൊഴിലാളി മാസികയുടെ ലിസ്റ്റും തുകയും കാഞ്ഞൂർ വില്ലേജ് കമ്മിറ്റി സെക്രട്ടറി പി.ജി. അംബുജാക്ഷനിൽ നിന്ന് ടി.ഐ. ശശി ഏറ്റുവാങ്ങി. വില്ലേജ് പ്രസിഡന്റ് ജിനിൽ കെ. താനത്ത്, എ.എ.സന്തോഷ്, എം.കെ. ലെനിൻ, പി. ആർ.വിജയൻ, ജെമിനി ഗണേശൻ, ടി.ഐ. രാജൻ എന്നിവർ പങ്കെടുത്തു.