
അങ്കമാലി: എറണാകുളം കല്ലൂർക്കാട് കലൂർ പേരമംഗലം ആസ്ഥാനമായുള്ള സനാതന ധർമ്മ സംഘം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംഘടന സ്ഥാപകൻ തന്ത്രി ഡോ. കെ.വി. സുഭാഷിന്റെ നേതൃത്വത്തിൽ അങ്കമാലിയിലായിരുന്നു വിതരണച്ചടങ്ങ്. 14 ജില്ലകളിലും അതത് ജില്ലാ ഭാരവാഹികൾ സ്‌കൂൾ അധികൃതരുമായി ചേർന്ന് സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു.സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബേബിക്കുട്ടൻ, ജില്ലാ പ്രസിഡന്റ് സി.വി. വിജു , ജോയിന്റ് സെക്രട്ടറി സുമി പ്രസാദ്, സെക്രട്ടറി സിന്ധു അനിരുദ്ധൻ, ട്രഷറർ കെ. സരിത എന്നിവർ പങ്കെടുത്തു.