അങ്കമാലി:മലയാള ഐക്യവേദി സംസ്ഥാന പ്രവർത്തക സംഗമം വയലാർ അവാർഡ് ജേതാവും പ്രശസ്ത നിരൂപകനുമായ പ്രൊഫ. എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കറുകുറ്റി അസീസി ശാന്തി കേന്ദ്രത്തിൽ നടക്കുന്ന സംഗമം ഇന്ന് സമാപിക്കും. ചടങ്ങിൽ ഡോ. പി. പവിത്രൻ രചിച്ച " എല്ലാ കേരളീയരും വായിച്ചറിയാൻ " എന്ന പുസ്തകത്തിന്റെ പ്രകാശനം പഞ്ചമി ജയശങ്കറിന് നൽകി പ്രൊഫ: എം.തോമസ് മാത്യു നിർവഹിച്ചു.
മലയാള ഐക്യവേദി സംസ്ഥാന കൺവീനർ കെ.വി. മണികണ്ഠ ദാസ് അധ്യക്ഷത വഹിച്ചു. പി. പവിത്രൻ, പഞ്ചമി ജയശങ്കർ, വി.പി. മാർക്കോസ്, കെ.ഹരികുമാർ, സി. അരവിന്ദൻ, പി. പ്രേമചന്ദ്രൻ, എ.എസ്. ഹരിദാസ്, വി.സി. രാഹുൽ, സുരേഷ് മൂക്കന്നൂർ, പി.വി. രമേശൻ എന്നിവർ സംസാരിച്ചു.
പാഠ്യപദ്ധതി പരിഷ്കരണവും മാതൃഭാഷയും, മലയാള ഐക്യവേ ദിയും നവമാധ്യമങ്ങളും, മാതൃഭാഷാ സമീപനവും കേരള ചരിത്രവും എന്നീ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്തു.