പനങ്ങാട്: പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിലെ ലൈബ്രറിക്കും വിദ്യാർത്ഥികൾക്കും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുസ്തകങ്ങൾ നൽകി. 8 മുതൽ 10-ാം ക്ലാസ് വരെയുളള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുത്ത 30 വിദ്യാർത്ഥികൾക്കാണ് രണ്ട് പുസ്തകങ്ങൾ വീതം നൽകിയത്. സ്കൂൾ ലൈബ്രറിയിലേക്ക് 3000 രൂപയുടെ പുസ്തകങ്ങളും നൽകി. പുസ്തകങ്ങൾ പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന സാക്ഷരതാ മിഷൻ മുൻ ഡയറക്ടറുമായ ഡോ.ഗോപിനാഥ് പനങ്ങാട് പ്രധാനാദ്ധ്യാപിക പ്രസന്നകുമാരിക്ക് കൈമാറി. നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം ഇ.എൻ.നന്ദകുമാർ, ചലച്ചിത്ര നടൻ സാജു നവോദയ, ടി.ആർ.ഷാജി, ഉഷ ഷേണായ്, ഗീതാറാണി എന്നിവർ പ്രസംഗിച്ചു.