കൊച്ചി: കുട്ടികൾ വേണ്ടത്ര ജാഗ്രതയോടെ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ച് പരിപാലിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ഡോ. എം. ബീന. ലയൺസ് ക്ലബ്ബ് കൊച്ചിൻ ഫ്രൈഡിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എറണാകുളം ഗേൾസ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അവർ. പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ലതികാ പണിക്കർ, ലയൺസ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, സെക്രട്ടറി ദീപ്തി വിജയകുമാർ, റീജൻ ചെയർമാൻ ഷാജി തോമസ് തുടങ്ങിയവർ സംസാരിച്ചു.