പൂക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ബാലവേദിയുടെ അഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ സർഗോത്സവ വിജയികളെ അനുമോദിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. സൗഭാഗ്യ ഷിജു, അലീന ഫ്രാൻസിസ്, സുഹാന, വി.ആർ.അശ്വതി, വൈഷ്ണവി ശിവശങ്കർ എന്നിവരെ അഭിന്ദിച്ചു. വായനശാല പ്രസിഡന്റ് ജേക്കബ് സി.മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, കവി ജയൻ പൂക്കാട്ടുപടി, ഷിഹാബ് ചേലക്കുളം എന്നിവർ പ്രസംഗിച്ചു.