vanitha-sangam

കൊച്ചി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം ഇറുമ്പയം യൂണിറ്റ് വാർഷിക പൊതുയോഗവും വനിതാസംഗമവും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ലതാ അശോകൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ലതാ അശോകൻ (പ്രസിഡന്റ്), ഷൈല വിനീഷ് (വൈസ് പ്രസിഡന്റ്), ഷീജ മോഹൻദാസ് (സെക്രട്ടറി), ശോഭ രാജപ്പൻ (ട്രഷറർ) മിനി റെജി, പ്രീത പുരുഷൻ, ഗ്രേസി ദേവരാജൻ, സീത സാബു, ചന്ദ്രമ്മ, കുഞ്ഞുമോൾ രാജു, കുശല പുരുഷൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ വരണാധികാരി ആയിരുന്നു. ശാഖാ പ്രസിഡന്റ് പി.എം. അനിൽകുമാർ, സെക്രട്ടറി കെ.എം. സോമൻ, പ്രിൻസ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. മിനി സുദർശനൻ സ്വാഗതവും മിനി റെജി നന്ദിയും പറഞ്ഞു.