കുറുപ്പംപടി: കുടുംബശ്രീ ബാല,കൗമാര കായിക പദ്ധതി പ്രകാരം ഫുട്ബാൾ കിറ്റ് വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെലക്ഷൻ ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടീമുകൾക്കാണ് കിറ്റ് നൽകിയത്.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്
ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സുബ്രഹ്മണ്യൻ,അംഗം
എൻ.എസ്. സുബിൻ, റിസോഴ്സ് പേഴ്സൺ സൂര്യ എന്നിവർ സംസാരിച്ചു.