പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് തട്ടുകടവ് മുസിരിസ് ജെട്ടിക്ക് സമീപം ആരംഭിക്കുന്ന മാർക്കറ്റ് ബ്രാഞ്ചിന്റെ ഉദ്ഘാടനം 14ന് രാവിലെ 10 മണിക്ക് എസ്. ശർമ്മ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പി.എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ലോക്കർ കൈമാറൽ പി. രാജുവും ആദ്യ നിക്ഷേപം സ്വീകരിക്കൽ ടി.ആർ. ബോസും ആദ്യ വായ്പാ വിതരണം കെ.പി. വിശ്വനാഥനും നിർവഹിക്കും.