
കൊച്ചി: പ്രപഞ്ചത്തിന്റെ സത്യം ഈശ്വരൻ മാത്രമാണെന്ന് ശ്രീരാമകൃഷ്ണ മിഷൻ സീനിയർ സ്വാമി സ്വപ്രഭാനന്ദജി മഹാരാജ് പറഞ്ഞു. സത്യം എന്താണെന്ന് അറിയുന്നതാണ് ജീവിതത്തിന്റെ ആനന്ദം. കൂട്ടായ്മയിലൂടെ സ്‌നേഹസന്ദേശം പകർന്നു നൽകുകയാണ് ഭക്തരുടെ കർമ്മമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വാമിമാരായ വീരഭദ്രാനന്ദജി , വിതസംഗാനന്ദജി , വിമോക്ഷാനന്ദജി , വിനിർമുക്താനന്ദജി, വിനിശ്ചലാനന്ദജി , തത്പുരാഷാനന്ദജി , സുന്ദരാനന്ദജി , നരസിംഹാനന്ദജി , സ്വാമി നന്ദാത്മജാനന്ദജി , സ്വാമി വീരഭദ്രാനന്ദജി , സ്വാമി നരവരാനന്ദജി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. വൈകിട്ട് രാമകൃഷ്ണ ആരതിയും ഭജനയും നടന്നു. രാമകൃഷ്ണ ബാലസംഘം അവതരിപ്പിച്ച സാംസ്‌കാരിക സന്ധ്യയും അരങ്ങേറി. ധ്വജാവരോഹണത്തോടെ ഇന്നു വൈകിട്ട് നാലിന് ശ്രീരാമകൃഷ്ണഭക്തസമ്മേളനത്തിന് സമാപനമാകും.