കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതികാത്മക ബിരിയാണി ചെമ്പുമായി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസീന് ജോർജ്, എം.പി. ജോസഫ്, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, വിനോദ് തമ്പി, അഹമ്മദ് തോട്ടത്തിൽ, ജിസൺ ജോർജ്, വിൻസെന്റ് ജോസഫ്, ജോമി തെക്കേക്കര, ബേബി മുണ്ടാടൻ തുടങ്ങിയവർ സംസാരിച്ചു.