
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ്ണക്കള്ളക്കടത്തിലും കറൻസിക്കടത്തിലും നേരിട്ട് ബന്ധമുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്. അത്തരമൊരു കള്ളക്കടത്തുകാരനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ബി.ജെ.പി അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. സ്വർണ്ണക്കള്ളക്കടത്തു കേസസിൽ ആരോപണ വിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.