പെരുമ്പാവൂർ: ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന പ്രമേയത്തിൽ നടത്തിയ സെമിനാർ ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. സുകുമാരൻ മാസ്റ്റർ, എൻ.എം. ഫസലുദ്ദീൻ, ബോബി ജേക്കബ്, എ.എസ്. അനിൽ, പി.എൻ. ചന്ദ്രൻ, എൻ.കെ. ശിവൻ, പി.പി. വിജയൻ എന്നിവർ സംസാരിച്ചു.