കോലഞ്ചേരി: തിരുവാണിയൂർ മറിയം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആ​റ്റിനിക്കര ഗവ. എൽ.പി സ്‌കൂളിൽ കിഡ്സ് പാർക്ക് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ടി. സുരേഷ് അദ്ധ്യക്ഷനായി. മറിയം ഗ്രൂപ്പ് എം.ഡി സജി കെ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. പി.​ടി.എ പ്രസിഡന്റ് ശ്രീദേവി വിജയൻ, മുൻ പ്രധാനാദ്ധ്യാപകരായ ഇ.എ. വിജയൻ, സി.എസ്. രമാദേവി, ഹെഡ്മിസ്ട്രസ് സാന്റി എം.പോൾ, വി.ടി. ജിനിമോൾ തുടങ്ങിയവർ സംസാരിച്ചു.