hajj
തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജിൻജി കെ.എസ്. മസ്താൻ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിൽ

നെടുമ്പാശേരി: തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിനായി യാത്രതിരിക്കുന്ന തീർത്ഥാടകർക്ക് സർക്കാർ സബ്‌സിഡി വർദ്ധിപ്പിക്കുമെന്ന് തമിഴ്നാട് ഹജ്ജ്കാര്യ ചുമതലയുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ജിൻജി കെ.എസ് മസ്താൻ പറഞ്ഞു.

നെടുമ്പാശേരി ഹജ്ജ്ക്യാമ്പിൽ സന്ദർശനം നടത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ ഹജ്ജ് യാത്രക്കാർക്ക് സബ്‌സിഡി നിർത്തലാക്കിയതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ സ്വന്തംനിലയിൽ സബ്‌സിഡി നൽകുന്നത്. എല്ലാ മതസ്ഥരുടെയും തീർത്ഥാടനത്തിന് തമിഴ്‌നാട് സബ്‌സിഡി നൽകുന്നുണ്ട്. മുൻവർഷം 14000 രൂപയാണ് ഓരോ ഹജ്ജ് തീർത്ഥാടകനും അനുവദിച്ചിരുന്നതെന്നും ഇത്തവണ ഇത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്കായി നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി അദ്ദേഹം പറഞ്ഞു.