മരട്: എസ്.എൻ.ഡി.പി യോഗം ഉദയത്തുംവാതിൽ 6319-ാം നമ്പർ ശാഖയിലെ ടി.കെ. മാധവൻ സ്മാരക കുടുംബയൂണിറ്റിന്റെ പ്രതിമാസ കുടുംബ പ്രാർത്ഥനാ യോഗം ഇന്ന് 2.30ന് രവീന്ദ്രൻ പണ്ടാരകോലിന്റെ വീട്ടിൽ നടക്കും. ശാഖാ പ്രസിഡന്റ് മണികണ്ഠൻ പുളിക്കൽ, വൈസ് പ്രസിഡന്റ് കെ.പി. പ്രസന്നൻ, സെക്രട്ടറി ടി.കെ. ബാബു, കുടുംബ യൂണിറ്റ് കൺവീനർ കെ.ആർ. രതീഷ്, കുടുംബ യൂണിറ്റ് ജോയിന്റ് കൺവീനർ സിജിൻ മോഹൻ എന്നിവർ പങ്കെടുക്കും.