swami-purannada

ആലുവ: അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആലുവ റെയിൽവേ സ്റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രം സന്ദർശിച്ചു. ഹജ്ജ് കർമ്മത്തിനായി തമിഴ്‌നാട് സേലം ജില്ലയിൽ നിന്ന് എത്തിയ തീർത്ഥാടകരെ ധർമ്മചൈതന്യ സ്വീകരിച്ചു. ഹജ്ജ് വളണ്ടിയർ കമ്മിറ്റി ചെയർമാൻ പി.എം. സഹീർ, കൺവീനർ കെ.ഐ. കുഞ്ഞുമോൻ, സുധീർ മീന്തറയ്ക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.