
ആലുവ: ഛായാഗ്രാഹകൻ സാലു ജോർജിന്റെ ഭാര്യാപിതാവും ആദ്യകാല ഫുട്ബാൾ താരവുമായ യു.സി കോളേജ് ഉറുമ്പത്തുവീട്ടിൽ യു.പി. എബ്രഹാം (94) നിര്യാതനായി. ആലുവ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്, വെറ്ററൻസ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ്, ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ പ്രസിഡന്റ്, ആലുവ സെന്റ് മേരീസ് സ്‌കൂൾ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റാണി ഗയിഞ്ച് കോൾ മൈൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വടക്കൻപറവൂർ തച്ചിൽ കുടുംബാംഗം റാണി. മക്കൾ: രേഖ, സാജൻ എബ്രഹാം (ടൊയോട്ട), സൂരജ് എബ്രഹാം (പേഴ്‌സണാലിറ്റി ട്രെയിനർ). മരുമകൾ: മഞ്ജു.