obituary

മൂവാറ്റുപുഴ: വീട്ടിൽവച്ച് പൊള്ളലേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കടവൂർ എടാട്ട് മനോജ്-ലത ദമ്പതികളുടെ മകൾ ഐശ്വര്യയാണ് (17) മരിച്ചത്. കഴിഞ്ഞ നാലിനാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഐശ്വര്യയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. സഹോദരങ്ങൾ: സുമൻ, സുജിത്ത്. മൂവാറ്റുപുഴ ഉറവക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.