കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. ഇവർക്ക് ഒത്താശചെയ്ത യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. ആലപ്പുഴ സ്വദേശികളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടി കൊച്ചിയിൽ ജോലിചെയ്യുമ്പോഴാണ് സംഭവം. കോഴിക്കോട് പൊലീസിൽ നേരിട്ടെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്. കേസ് പിന്നീട് പാലാരിവട്ടം സ്റ്റേഷനിലേയ്ക്ക് കൈമാറുകയായിരുന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.