കൊച്ചി: കച്ചേരിപ്പടിയിലെ പെട്രോൾപമ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടിയകേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. പറവൂർ സ്വദേശി ആകാശ് സ്റ്റാൻലിയെയാണ് (28) നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. പറവൂർ സ്വദേശിയായ സഹീറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മേയ് 29ന് രാത്രി പത്തോടെയാണ് ഇരുചക്ര വാഹനത്തിന്റെ ഓയിൽ ആവശ്യപ്പെട്ടെത്തിയ സഹീർ കാഷ് കൗണ്ടറിൽ കയറി സൂപ്പർവൈസറെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടർന്ന് ആകാശ് സ്റ്റാൻലിക്കൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.