kssp
കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് 59 മത് വാർഷികം പ്രമുഖ ശാസ്ത്രജ്ഞനും കവിയും ഡോക്യുമെന്ററി സംവിധായകനുമായ ഡോ. ഗൗഹർ റാസ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശാസ്ത്രബോധത്തിന് നേരെയുള്ള കടന്നാക്രമണത്തെ നേരിടാൻ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനേ കഴിയൂവെന്ന് ശാസ്ത്രജ്ഞനും കവിയും ഡോക്യുമെന്ററി സംവിധായകനുമായ ഡോ. ഗൗഹർ റാസ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59-ാ മത് വാർഷികം കോലഞ്ചേരി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രബോധത്തെപ്പറ്റി ഏറെ എഴുതിയ വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റു. ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഇന്ത്യയുടെ ശാസ്ത്രനയ പ്രമേയത്തിന്റെ ഓരോ വാക്കിലും നെഹ്റുവിന്റെ കൈയൊപ്പുണ്ടായിരുന്നു. രാജ്യമെങ്ങും ശാസ്ത്രബോധത്തിനെതിരെ നടക്കുന്ന ആക്രമണം ഇന്ന് യാഥാർത്ഥ്യമാണ്. കൊവിഡ് കാലത്ത് ആരും ഗോമൂത്രംകൊണ്ട് കൈകഴുകിയില്ല, സാനിറ്റൈസറാണ് ഉപയോഗിച്ചത്. ജനകീയ ശാസ്ത്രപ്രവർത്തകരെ ജനങ്ങൾ കാത്തിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഷത്ത് പ്രസിഡന്റ് ഒ.എം. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ.എൻ. ഷാജി, ടി. ഗംഗാധരൻ, ഡോ. പ്രദീപ്കുമാർ, പി.ആർ. രാഘവൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ജാഫർ പാലോട്ട്, ജനു എന്നിവർ ചേർന്നെഴുതിയ കൊറോണക്കാലത്തെ വവ്വാൽ, ടി.ടി. കുര്യൻ എഴുതിയ ജീവിത യാഥാർത്ഥ്യങ്ങളുടെ അർത്ഥശാസ്ത്രം എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 500 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.