കാലടി: കാലടി പഞ്ചായത്തിലെ 16-ാം വാർഡ് തേവർമഠം കുറ്റിലക്കരയിലെ ചിറമട്ടം എസ്.സി കോളനിയിൽ കുടിവെള്ളമില്ലാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. സി.പി.എം കാലടി ലോക്കൽ കമ്മിറ്റി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ഡി.ജോസഫ്, സിജു പാറയിൽ, സി.ഐ.ടി.യു ഭാരവാഹികളായ കെ.പി.പോളി, പി.കെ. സിജോ എന്നിവർ നേതൃത്വം നൽകി .