കിഴക്കമ്പലം: സ്ത്രീപക്ഷ നവകേരളം കലാജാഥയ്ക്ക് കുന്നത്തുനാട് പഞ്ചായത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതമോൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലവിൻ ജോസഫ് അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്‌സൺ റാബിയ സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ്, പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.