panchayath

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത്‌ 17-ാം വാർഡിൽ സ്വന്തമായി ഭൂമി ഇല്ലാത്ത അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് സ്ഥലം കൈമാറി.വാർഡിൽ നടപ്പിലാക്കുന്ന " 5 പ്രകാശ വർഷങ്ങൾ "എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി ഭൂമി കൈമാറിയത്.

നാല് കുടുംബങ്ങൾക്ക് ഹസൻ പെരുമാവുടിയും ഒരു കുടുംബത്തിന് ബാവു ഹാജി ചോട്ടുഭാഗത്തുമാണ് സ്ഥലം സൗജന്യമായി വിട്ട് നൽകിയത്. ഗ്രാമകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖ കൈമാറി. സൗജന്യമായി ഭൂമി വിട്ടുനൽകിയവരെ തങ്ങൾ ആദരിച്ചു. വാർഡ് അംഗം മുഹമ്മദ്‌ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം റീന സജി, ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗം വി. എം. ബഷീർ, ബേബി പൊടിക്കണ്ടത്തിൽ, അഫ്സൽ നെല്ലിമറ്റം, ബഷീർ മൂലയിൽ, നൗഷാദ് അക്കോത്ത്, മൈതു പാലക്കോട്ടിൽ, മുഹമ്മദ്‌ പുള്ളിച്ചാലിൽ, അലി വലിയപറമ്പിൽ, സജി പായിക്കാട്ട്, അന്ത്രു മൂലയിൽ,എ.എ.ഗഫൂർ, ആസിഫ് പാലക്കോട്ടിൽ, അമീർ അറ്റാമ്പുറം, റഫീസ് വെള്ളിരിപ്പിൽ, ശിഹാബ് ശാഹുൽ, ഷാഫി നൗഷാദ്, കെ. എം. നിഷാദ്,ഷിയാസ് വെള്ളിരിപ്പിൽ,അലി പായിപ്ര എന്നിവർ പങ്കെടുത്തു.