അങ്കമാലി: മലയാള ഐക്യവേദി സംസ്ഥാന പ്രവർത്തക സംഗമം സമാപിച്ചു. ഇന്നലെ നടന്ന സെമിനാറുകളിൽ ഉന്നത വിദ്യാഭ്യാസവും വിജ്ഞാന മലയാളവും എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. എസ്. രൂപിമ മോഡറേറ്ററായി. നിയമ പഠനവും കോടതി ഭാഷയും മലയാളത്തിൽ എന്ന വിഷയത്തിൽ അഡ്വ: ജയപ്രകാശ് നാരായണൻ,ആർ. ഷിജു എന്നിവർ സംസാരിച്ചു. ഡോ.വി.പി. മാർക്കോസ് മോഡറേറ്ററായി. സമാപന സമ്മേളനം ഡോ.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി സംസ്ഥാന സമിതി അംഗം എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.രമേശൻ,അൻവർ അലി, ഭാമ വേണുഗോപാൽ എന്നിവർ സംസാരിച്ചു.