നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുവന്നൂർ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി സനോജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.എസ്. ഇളയത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.പി.തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.വി. ജോസഫ്, പി.പി. ദേവസിക്കുട്ടി, ജോഷി തച്ചപ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.എസ്. ഇളയത് (പ്രസിഡന്റ്), കെ.വി. ജോസഫ് (ജനറൽ സെക്രട്ടറി), ഭുവനേശ്വരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.