നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ സംഘടനയുടെ വാർഷികം ആഘോഷിച്ചു. കോളേജ് സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ, പ്രിൻസിപ്പൽ ഡോ. ആത്മാറാം, മെക്കാനിക്കൽ വിഭാഗം മേധാവി വി.പി. ജയശങ്കർ, വിനു സെബാസ്റ്റ്യൻ, കാർത്തിക് എന്നിവർ സംസാരിച്ചു. ഡോ. എം.എസ്. അരുൺ ക്ലാസെടുത്തു.