
ഉദയംപേരൂർ : ട്രാഫിക്ക് ബോധവത്കരണത്തിന്റെ ഭാഗമായി ഉദയംപേരൂർ കൊച്ചുപളളി ഇതിഹാസ സ്കൂൾ ഒഫ് ഡാൻസ് ഉദയംപേരൂരിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഉദയംപേരൂർ സ്റ്റേഷൻ എ.എസ്. ഐ ബിനോയ് എ. പോൾ ട്രാഫിക്ക് ബോധവത്കരണ സന്ദേശം നൽകി. ഇതിഹാസ സ്കൂൾ ഒഫ് ഡാൻസ് അദ്ധ്യാപകരായ ജീമോൻ, വിദ്യ ജീമോൻ , ജനമൈത്രി ബിറ്റ് ഓഫീസർ സജിവ് സി. സദൻ, സിവിൽ പൊലീസ് ഓഫീസർ ഷാൻ എം., ശ്രീജിത്ത് ഗോപി ,സിജിത്ത് തുടങ്ങിയവരുടെ നേതൃത്വം നൽകി.