കൊച്ചി: ചെറുപ്പക്കാരിൽ ഹൃദയാഘാതം മൂലം സംഭവിക്കുന്ന പെട്ടെന്നുണ്ടാകുന്ന മരണം തടയുന്നത് സംബന്ധിച്ച് കൊച്ചിൻ കാർഡിയാക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫിസിഷ്യന്മാർക്കായി സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ ശില്പശാല സീനിയർ ഫിസിഷ്യൻ ഡോ. പോൾ പുത്തൂരാൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കാർഡിയാക് ഫോറം പ്രസിഡന്റ് ഡോ.വി. ആനന്ദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. പ്രവീൺ ജി. പൈ എന്നിവർ പ്രസംഗിച്ചു.