
കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ജ്യോതിപ്രഭ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയ്ക്കാട് മഹാദേവ ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജറോയ്, പഞ്ചായത്ത് അംഗങ്ങളായ വൽസ വേലായുധൻ, കെ.ജെ. മാത്യു, ഡോളി ബാബു, നിഷ സന്ദീപ്, രജിത ജയ്മോൻ, ജോഷി തോമസ്, ജോബി മാത്യു, ദീപ ശ്രീജിത്ത്, പി.വി.ഗോപിനാഥൻ, ടി.കെ. ബാബു എന്നിവർ സംസാരിച്ചു.