
കുറുപ്പംപടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി കെമിസ്ട്രി പരീക്ഷയിൽ 5-ാം റാങ്ക് നേടിയ മുടക്കുഴ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കീപ്പാടത്തിൽ മേഘയെ ഗ്രാമസഭ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നിഷ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസഭ കോ-ഓർഡിനേറ്റർ ഷിബി, മേഘ എന്നിവർ പ്രസംഗിച്ചു.