മൂവാറ്റുപുഴ: തെലങ്കാനയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ്ണം നേടിയ മധു മാധവിനെ എ.ഐ.വൈ.എഫ് ആവോലി മേഖലാ കമ്മറ്റി ആദരിച്ചു.മേഖലാ പ്രസിഡന്റ് മുഹമ്മദ് ബിലാൽ,സെക്രട്ടറി സൈജൽ പാലിയത് എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. വി.എസ്.അനസ്, ബി.രാജേഷ്, മഹേഷ് മണി‌, ശിഹാബ് അലിയാർ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ ആവോലി സ്വദേശിയായ മധു മാധവ് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗമാണ്. തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലും മധു മാധവ് പങ്കെടുക്കും.