വൈറ്റില: സൗത്ത് ഫ്ലൈ ഓവറിന് അനുബന്ധമായി റെയിൽ ക്രോസ് ചെയ്തുപോകുന്ന യാത്രക്കാർക്കായി നടപ്പാത നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട് 4ന് മനോരമ ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ.ഗീവർ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കുംതല മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് റീന സണ്ണി അദ്ധ്യക്ഷയാകും.