നെട്ടൂർ: കെ.എൽ.സി.എ നെട്ടൂർ യൂണിറ്റ് വാർഷിക പൊതുയോഗവും അംഗത്വ വിതരണ ഉദ്ഘാടനവും ഫാ. രാജൻ കിഴവന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ജോസ് അദ്ധ്യക്ഷനായി. ഫാ. അലോഷ്യസ് തൈപ്പറമ്പിൽ, വിൻസ് പെരിഞ്ചേരി, സിബി സേവ്യർ, ഷൈൻ ആന്റണി, കെ.എസ്.ജിജോ, ജോസി മട്ടമ്മൽ എന്നിവർ സംസാരിച്ചു. കെ.എൽ.സി.എ നെട്ടൂർ യുണിറ്റ് ഭാരവാഹികളായി എം.എക്സ്.ജോസഫ് (പ്രസിഡന്റ്), ബിനു ജോർജ്, ജയ ജോസഫ് (വൈസ് പ്രസിഡന്റുമാർ), പീറ്റർ പ്രവീൺ (ജന. സെക്രട്ടറി), ദീജ സിജു, ഡിയോൺ (സെക്രട്ടറിമാർ), ജെയിംസ് ചെട്ടിവീട്ടിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.