
തോപ്പുംപടി: കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച പി.ജെ.രാജുവിന്റെ കുടുംബ സഹായ ധന സമാഹരണത്തോടനുബന്ധിച്ചുള്ള ലുങ്കി ചലഞ്ചിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഹൈബി ഈഡൻ എം.പി. സൗദി ഇടവകവികാരി ഫാ.ഡോ. ആന്റണി ടോപോളിന് നൽകി നിർവ്വഹിച്ചു. കൗൺസിലർ ഷൈല തദ്ദേവൂസ് അദ്ധ്യക്ഷയായി. ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, തമ്പി സുബ്രഹ്മണ്യം, ജോൺ പഴേരി, ഷാജി കുറുപ്പശ്ശേരി,എ.സി.ക്ലാരൻസ്, കെ കെ കുഞ്ഞച്ചൻ, നെൽസൺ കോച്ചേരി, ജോസഫ് മാർട്ടിൻ, ഷീബഡൂറോം, റോയി ചെറിയകടവ് ജോഷി ആന്റണി, എം. ജെ. ആന്റണി ചുള്ളിക്കൽ, സിന്ധു ജോഷി ഫ്രാൻസിന ഫ്രാൻസിസ്, ആന്റണി ബാബു, ലിബിൻ, മതി ദീപാ ആന്റണി, ഫ്രാൻസിസ് പ്രബിഷ്, പി.ജെ.പ്രദീപ് എന്നിവർ പങ്കെടുത്തു.