ആലുവ:ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ജൂൺ 26വരെ അദാലത്ത് നടത്തുന്നു. പിഴ ഒടുക്കാവുന്ന വാഹന സംബന്ധമായ കേസുകൾ, മദ്യപാനക്കേസുകൾ, മാസ്ക് ധരിക്കാത്തത്തിന് എടുത്തിട്ടുള്ള കേസുകൾ, ചീട്ടുകളി, ചെറിയ എൻ.ഡി.പി.എസ് കേസുകൾ എന്നിവ കുറഞ്ഞ പിഴ അടച്ചു തീർപ്പാക്കാൻ അവസരം ലഭിക്കും. ഇത്തരത്തിലെ കേസുകൾ ഉള്ളവർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ആലുവ പൊലീസ് എസ്.എച്ച്.ഒ എൽ. അനിൽകുമാർ അറിയിച്ചു.